കെ.എം.സി.സി പ്രവാചക പ്രകീർത്തന സദസ്സ്
text_fieldsദുബൈ: തൃശൂർ ജില്ല കെ.എം.സി.സി സംഘടിപ്പിച്ച ‘നൂറേ മദീന’ പ്രവാചക പ്രകീർത്തന സദസ്സിന് മതകാര്യവിഭാഗം ചെയർമാൻ ആർ.വി.എം. മുസ്തഫ, മുബഷിർ മുറ്റിചൂർ എന്നിവർ നേതൃത്വം നൽകി. തുടർന്നുചേർന്ന സമ്മേളനം ദുബൈ കെ.എം.സി.സി സെക്രട്ടറി സമദ് ചാമക്കാല ഉദ്ഘാടനം ചെയ്തു. ജില്ല ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.
ജില്ല കെ.എം.സി.സി ഹാപ്പിനെസ് ടീമിനുള്ള സുലൈമാൻ മതിലകത്തിന്റെ വിഹിതം ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി ഏറ്റുവാങ്ങി. ഉംറയിൽ പങ്കെടുക്കുന്നവരുടെ ആദ്യ രജിസ്ട്രേഷൻ സമദ് ചാമക്കാല നിർവഹിച്ചു.ജില്ല ട്രഷറർ ബഷീർ വരവൂർ, സംസ്ഥാന പ്രവർത്തകസമിതി അംഗം മുഹമ്മദ് വെട്ടുകാട്, ജില്ല ഭാരവാഹികളായ മുഹമ്മദ് അക്ബർ, ജംഷിദ് പാടൂർ, ഹനീഫ് തളിക്കുളം, ഉമ്മർ മുള്ളൂർക്കര എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികൾ, ഹാപ്പിനെസ് ടീം അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതവും സെക്രട്ടറി ഷമീർ പണിക്കത്ത് നന്ദിയും പറഞ്ഞു

