സോഷ്യൽ മീഡിയ കാമ്പയിനുമായി കെ.എം.സി.സി
text_fieldsദുബൈ: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഒക്ടോബർ 26ന് ഇത്തിസലാത്ത് അക്കാദമിയിൽ സംഘടിപ്പിക്കുന്ന ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് പ്രവാസി മഹോത്സവത്തിന്റെ ഭാഗമായി ‘കാലം മായ്ക്കാത്ത ഓർമകൾ’ എന്ന പേരിൽ സോഷ്യൽ മീഡിയ കാമ്പയിൻ സംഘടിപ്പിക്കുന്നു.
മൺമറഞ്ഞ മുസ്ലിംലീഗ് നേതാക്കളെയും പഴയകാല കെ.എം.സി.സി നേതാക്കളെയും പുതുതലമുറക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷതവഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ സലാം തട്ടാഞ്ചേരി, സുബൈർ അബ്ദുല്ല, റഫീഖ് പടന്ന, ഹസൈനാർ ബീജന്തടുക്ക, പി.ഡി നൂറുദ്ദീൻ, ഫൈസൽ മുഹ്സിൻ തളങ്കര, ബഷീർ പള്ളിക്കര, ബഷീർ പാറപ്പള്ളി, സിദ്ദിഖ് ചൗക്കി, അഷ്റഫ് ബയാർ എന്നിവർ പങ്കെടുത്തു. ജില്ലാ ട്രഷറർ ഡോ. ഇസ്മായിൽ നന്ദി പറഞ്ഞു.

