നൈഫ് ഫെസ്റ്റ് സീസൺ-2 ലോഗോ പ്രകാശനം
text_fieldsനൈഫ് ഫെസ്റ്റ് സീസൺ-2ന്റെ ലോഗോ പ്രകാശച്ചടങ്ങ്
ദുബൈ: നവംബർ 26ന് ദുബൈയിൽ നടക്കുന്ന നൈഫ് ഫെസ്റ്റ് സീസൺ-2ന്റെ ലോഗോ പ്രകാശനം വെൽഫിറ്റ് ഗ്രൂപ് ചെയർമാൻ യഹിയ തളങ്കര, നൈഫ് ഫെസ്റ്റ് ഉപദേശക സമിതി ചെയർമാൻ അബ്ദുല്ല ആറങ്ങാടി, സംഘാടക സമിതി ചെയർമാൻ ഫൈസൽ പട്ടേൽ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
നവംബർ 26ന് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന നൈഫ് ഫെസ്റ്റ്-2ൽ ഫുട്ബാൾ ലീഗ്, കുടുംബ സംഗമം തുടങ്ങി നിരവധി വിനോദ കായികമത്സരങ്ങൾ ഉൾപ്പെടും. സംഗമത്തിൽ വ്യവസായിക, മാധ്യമ, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. ചടങ്ങിൽ സി.എ. ബഷീർ പള്ളിക്കര, ഷബീർ കീഴൂർ, അഷ്കർ ചൂരി, അസീസ് കമാലിയ, സഫ്വാൻ അണങ്കൂർ, ഷബീർ കൈതക്കാട്, യൂസഫ് ശേണി, താത്തു ബ്ലൈസ്, സുഹൈൽ കോപ്പ, ജലാൽ തായൽ, മുഹ്സിൻ ചേരൂർ മുതലായവർ സംബന്ധിച്ചു.

