കെ.എന്‍.എം ചതുര്‍മാസ കാമ്പയിൻ സമാപന സമ്മേളനം 25ന്
text_fieldsദുബൈ: കേരള നദ്വത്തുല് മുജാഹിദീന്‍ (കെ.എന്‍.എം) ഇക്കഴിഞ്ഞ ജനുവരി മുതല്‍ നടത്തിവരുന്ന ചതുര്‍മാസ കാമ്പയിനിന്റെ യു.എ.ഇ തല സമാപന സമ്മേളനം മേയ് 25ന് ദുബൈ അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടക്കും. രാത്രി 7.30 മുതല്‍ ആരംഭിക്കുന്ന പൊതുപരിപാടി കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂര്‍ ഉദ്ഘാടനം ചെയ്യും.
പ്രമേയ വിശദീകരണം മൻസൂർ മദീനിയും മുഖ്യപ്രഭാഷണം ഐ.എസ്.എം കേരള സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈര്‍ പീടിയേക്കലും നിർവഹിക്കും.
യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ.പി. അബ്ദുസമദ്, ജനറല്‍ സെക്രട്ടറി പി.കെ. ഹുസൈന്, ട്രഷറര്‍ വി.കെ. സകരിയ്യ, അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ ചെയര്മാന് ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യവും ദേര, ഖിസൈസ്, അല്‍ഖൂസ് എന്നീ സ്ഥലങ്ങളില്‍ നിന്നും വാഹന സൗകര്യവുമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5242429, 04 3394464, 2722721, 2633391.

