‘അറിയാം അതിജീവിക്കാം’ സെമിനാർ
text_fieldsപ്രതീക്ഷ ഷാർജ സോഷ്യൽ കൾചറൽ ഫോറം നടത്തിയ സെമിനാർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: പ്രതീക്ഷ ഷാർജ സോഷ്യൽ കൾചറൽ ഫോറം നടത്തിയ ‘അറിയാം അതിജീവിക്കാം’ എന്ന തലക്കെട്ടിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. ചടങ്ങിൽ പ്രതീക്ഷ ഷാർജ പ്രസിഡന്റ് സുധീർ പാട്ടത്തിൽ അധ്യക്ഷതവഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ ഷാർജ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ഓഡിറ്റർ ഹരിലാൽ, സൈക്കോളജിസ്റ്റ് അനീഷ മുഹസ്, നാദിറ ജാഫർ, അഡ്വ. നെജുല ഹുറൈസ്, ഷീജ അമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു. പ്രതീക്ഷ ഷാർജ ജനറൽ സെക്രട്ടറി താഹ സുൽത്താൻ പിള്ള സ്വാഗതവും വനിതാ വിഭാഗം ട്രഷറർ അൻസു ജോൺ നന്ദിയും പറഞ്ഞു. ഹാരി, അബ്ദുൽ റഹിം, പ്രവീൺ, നിസാറുദ്ദീൻ, രാജൻ, സക്കീർ, നിധിൻ, അസൈനാർ, ഷീജ, ഷെറീന, സിന്റാ, മേറീന, കൊച്ചുമോൾ, നൗഫിയാ, സൽമ, മഞ്ജു പ്രിൻസ്, നസ്രത് തുടങ്ങിയവർ നേതൃത്വം നൽകി.

