Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊട്ടാരക്കര പ്രവാസി സംഗമം ഇന്ന്
text_fieldsbookmark_border
ദുബൈ: യു.എ.ഇയിലെ കൊട്ടാരക്കരക്കാരായ പ്രവാസികൾ സംഘടിപ്പിക്കുന്ന കൊട്ടാരക്കര പ്രവാസി സംഗമം ഞായറാഴ്ച ദുബൈയിൽ നടക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അൽ നാസർ ലിഷർ ലാൻഡിൽ വൈകുന്നേരം നാലരയോടെയാണ് ആഘോഷ പരിപാടികൾ ആരംഭിക്കുക. ആരാച്ചാർ നോവലിന്റെ സ്വതന്ത്ര ദൃശ്യാവിഷ്കാരം, നൃത്തം, മ്യൂസിക്കൽ ബാൻഡ് തുടങ്ങിയ പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.
കൊട്ടാരക്കര പ്രവാസി സംഗമം ഭാരവാഹികളായ തോമസ് വർഗീസ്, ഒ. തോമസ് പണിക്കർ, പ്രദീപ് ജോൺ, റോയി മാത്യു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Next Story
