Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് - അൽഐൻ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സമയത്തിൽ മാറ്റം

text_fields
bookmark_border
Air India Express
cancel
camera_alt

Representational Image

അൽഐൻ: ഞായറാഴ്ചത്തെ കോഴിക്കോട് -അൽ ഐൻ - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സമയത്തിൽ മാറ്റമുണ്ടെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ ഒന്നിലെ IX 335 വിമാനം കോഴിക്കോടു നിന്ന് ഉച്ചക്ക് ശേഷം 3.15ന്​ പുറപ്പെട്ട് വൈകിട്ട് 6.15ന് അൽഐനിൽ എത്തും. അൽഐനിൽ നിന്ന് വൈകിട്ട് 7.15 ന് പുറപ്പെട്ട് രാത്രി 12.25ന്​ കോഴിക്കോട് എത്തും. കൂടുതൽ വിവരങ്ങൾക്ക് ട്രാവൽ ഏജൻസികളുമായോ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഓഫിസുകളുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

നിലവിലെ സമയക്രമമനുസരിച്ച് കോഴിക്കോട് നിന്ന് രാവിലെ 9.10ന് പുറപ്പെട്ട് 11.50ന്​ അൽഐനിൽ എത്തുകയും തിരിച്ച് അൽഐനിൽ നിന്ന് ഉച്ചക്ക് 12.50 ന് പുറപ്പെട്ട് വൈകിട്ട് ആറു മണിക്ക് കോഴിക്കോട് എത്തുകയും ചെയ്യാറാണ്​ പതിവ്​.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Kozhikode -Al ain Air India Express Timing Change
Next Story