പ്രവർത്തനോദ്ഘാടനം: ബ്രോഷർ പ്രകാശനം ചെയ്തു
text_fieldsകെ.എം.സി.സി തൃശൂർ ജില്ല പ്രവർത്തനോദ്ഘാടനത്തിന്റെയും കുടുബസംഗമത്തിന്റെയും
ബ്രോഷർ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യുന്നു
ഷാർജ: കെ.എം.സി.സി തൃശൂർ ജില്ല പ്രവർത്തനോദ്ഘാടനത്തിന്റെയും കുടുബസംഗമത്തിന്റെയും ബ്രോഷർ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. ഷാർജ കെ.എം.സി.സി തൃശൂർ ജില്ല പ്രസിഡന്റും തൃശൂർ ഫെസ്റ്റ് ചെയർമാനുമായ അബ്ദുൽ ഖാദർ ചക്കനാത്ത്, ഷാർജ കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി കെ.എസ്. ഷാനവാസ്, ജനറൽ കൺവീനർ നസറുദ്ദീൻ താജുദ്ദീൻ, തൃശൂർ ജില്ല ട്രഷറർ മുഹസിൻ മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.
ജനുവരി 13ന് ഉച്ചക്ക് 2.30ന് കുടുംബസംഗമത്തോടെയാണ് തൃശൂർ ഫെസ്റ്റ് 2024ന് തുടക്കം കുറിക്കുക. തുടർന്ന് പായസ മത്സരം, പെൻസിൽ ഡ്രോയിങ്, കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഇവന്റ് എന്നിവയും നടക്കും. തൃശൂർ ജില്ല വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ അബ്ദുൽ വഹാബ്, സെക്രട്ടറിമാരായ ഷംസുദ്ദീൻ കൊടുങ്ങല്ലൂർ, ഫവാസ് ചാമക്കാല, മണ്ഡലം പ്രസിഡന്റുമാരായ നിസാം വാടാനപ്പള്ളി (മണലൂർ), കാദർ മോൻ (നാട്ടിക), നുഫൈൽ പുത്തൻചിറ (കൊടുങ്ങല്ലൂർ), ഷിഹാസ് സുൽത്താൻ, ഇർഷാദ് പാടൂർ, മുസമ്മിൽ, മൊയ്നുദ്ദീൻ, നൗഷാദ് നാട്ടിക എന്നിവർ പങ്കെടുത്തു.

