ഫുജൈറ ദിബ്ബയില്‍ നേരിയ ഭൂചലനം
text_fieldsഫുജൈറ: ഫുജൈറ: എമിറേറ്റിലെ ദിബ്ബയില്‍ ബുധനാഴ്ച രാവിലെ 6.18ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം റിക്ടർ സ്കെയിലിൽ 1.6 തീവ്രത രേഖപ്പെടുത്തിയതായി നാഷനൽ സെന്റർ ഓഫ് മീറ്റിയറോളജി അറിയിച്ചു. അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ് നേരിയ പ്രകമ്പനം അനുഭവപ്പെട്ടത്. ഈ സമയത്ത് ചെറിയ പ്രകമ്പനം മേഖലയിലെ താമസക്കാർക്ക് അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങളില്ല. പലരും സമൂഹമാധ്യമങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി കുറിച്ചിട്ടുണ്ട്.
യു.എ.ഇയിലെ താമസക്കാർ ചെറിയ ഭൂചലനങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് നേരത്തേ അധികൃതർ വ്യക്തമാക്കിയിരുന്നു. ഭൂകമ്പസാധ്യതാ മേഖലകൾക്ക് പുറത്തായതിനാൽ വലിയ അപകടങ്ങൾക്ക് സാധ്യതയില്ലെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്.

