ബഹിരാകാശ സഞ്ചാരികളുടെ സമ്മേളനത്തിന് ലോഗോ നിർമിക്കാം
text_fieldsദുബൈ: ലോഗോ തയ്യാറാക്കാൻ പല തരം മത്സരങ്ങൾ നടക്കാറുണ്ട്. സ്ഥാപനങ്ങളുടെ, സംഘടനകളുടെ, സമ്മേളനങ്ങളുടെ. എന്നാൽ വ്യത്യസ്തമായ ഒരു സമ്മേളനത്തിന് ലോഗോ തയ്യാറാക്കാൻ ഒരു മത്സരം നടക്കുന്നു.
അടുത്ത വർഷം ദുബൈയിൽ നടക്കുന്ന ബഹിരാകാശ യാത്രികരുടെ അന്താരാഷ്ട്ര സമ്മേളനമായ ഇൻറർനാഷനൽ ആസ്ട്രോനോട്ടിക്കൽ കോൺഗ്രസ് (െഎ.എ.സി)ക്ക് വേണ്ടിയാണ് ലോഗോ ഒരുക്കേണ്ടത്. തെരഞ്ഞെടുക്കപ്പെട്ടാൽ ആകാശത്തോളം ഉയരുന്ന അഭിമാനവും പ്രശസ്തിയും തന്നെ പ്രധാന സമ്മാനം. പോരെങ്കിൽ കാഷ് അവാർഡും വൻ പ്രവേശനഫീസ് നൽകേണ്ട സമ്മേളനത്തിൽ സൗജന്യ പ്രവേശനവും ലഭിക്കും. മാർച്ച് ഏഴിനകം [email protected] എന്ന വിലാസത്തിൽ എൻട്രികൾ സമർപ്പിക്കണമെന്ന് സംഘാടകരായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻറർ അറിയിക്കുന്നു. വിവരങ്ങൾക്ക്: https://mbrsc.ae/iac2020/