ഓണം ആഘോഷമാക്കാൻ ലുലു ഓണച്ചന്ത
text_fieldsലുലു ഓണച്ചന്ത
ദുബൈ: കേരളത്തിൽനിന്നുള്ള ഓണവിഭവങ്ങളുടെ നിരയൊരുക്കി യു.എ.ഇയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ ഓണച്ചന്ത സജീവം. സദ്യവട്ടങ്ങൾക്കുള്ള പച്ചക്കറികളും പഴങ്ങളും തൂശനിലതൊട്ട് രണ്ടുകൂട്ടം പായസമടങ്ങുന്ന റെഡിമെയ്ഡ് ഓണസ്സദ്യയും ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത ഓണക്കോടികളുടെ വലിയ ശേഖരമാണ് ആഘോഷങ്ങളുടെ ഭാഗമായി എത്തിച്ചിരിക്കുന്നത്. കൈത്തറിയുടെയും ഖാദിയുടെയും തുണിത്തരങ്ങളും പട്ടുപാവാടയും ഓണം ഓർമകൾ പകരുന്നവയാണ്. ശനിയാഴ്‌ച വരെ നടക്കുന്ന ഓണച്ചന്തയിൽ ഇവ മിതമായ നിരക്കിലാണ് ലഭ്യമാക്കിയത്. 20 പച്ചക്കറി വിഭവങ്ങളുടെ ഓണസ്സദ്യ ഓൺലൈനായി ബുക്ക്ചെയ്യാൻ അവസരമുണ്ട്.
ബാച്ചിലർ മുറികളിൽ ഭക്ഷണം പാകം ചെയ്ത് ശീലമില്ലാത്തവർക്കുപോലും എളുപ്പത്തിൽ ഉണ്ടാക്കാനാവും വിധം പ്രത്യേകം തയാറാക്കിയ ഓണക്കിറ്റ് ലുലുവിൽ ലഭ്യമാണ്. ആളുകളുടെ എണ്ണം അനുസരിച്ച് സജ്ജമാക്കിയ കിറ്റിലെ നിർദേശങ്ങൾ പാലിച്ച് പാകം ചെയ്‌താൽ ആർക്കും എളുപ്പത്തിൽ ഓണസ്സദ്യ തയാറാക്കാം. വ്യത്യസ്ത പായസങ്ങളുടെ വിപണിയുമുണ്ടെന്ന് ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി അറിയിച്ചു.

