മാധവൻ പാടി അനുസ്മരണവും അവാർഡ് വിതരണവും
text_fieldsമാധവൻ പാടി എൻഡോവ്മെൻറ് അവാർഡ് ജേതാക്കൾ പുരസ്കാരം ഏറ്റുവാങ്ങുന്നു
ഷാര്‍ജ: മാസ് ഷാർജ നേതാവും ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ദീർഘകാല ഭരണ സമിതി അംഗവുമായിരുന്ന മാധവൻ പാടിയുടെ രണ്ടാം ചരമ വാർഷിക അനുസ്മരണവും പാടി എൻഡോവ്മെൻറ് അവാർഡ് വിതരണവും സംഘടിപ്പിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ മാസ് പ്രസിഡന്റ് വാഹിദ് നാട്ടിക അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി സമീന്ദ്രൻ സ്വാഗതം പറഞ്ഞു. മാസിന്റെ സ്ഥാപക പ്രസിഡന്റ് അബ്ദുൽ ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി.
പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ആർ.പി മുരളി, എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കാടോൺ, ഷാർജ ഇന്ത്യൻ അസോസിയേഷനിലെ അഫിലിയേറ്റഡായ വിവിധ സംഘടനകളുടെ പ്രതിനിധികളും അസോസിയേഷൻ ഭരണസമിതി അംഗങ്ങളും മാധവൻ പാടിയെ അനുസ്മരിച്ചു. മാസ് ഏർപ്പെടുത്തിയ മാധവൻ പാടി എൻഡോവ്മെന്റ് പുരസ്കാരം ഷാർജ ഇന്ത്യൻ സ്കൂളിലെ ബോയ്സ് വിഭാഗം ബഷാർ ഇർഫാൻ നായിക്കും, ഗേൾസ് വിഭാഗത്തിലെ റിഥികി സിങ്ങറും ഏറ്റു വാങ്ങി.
ഇന്ത്യൻ സ്കൂളുകളുടെ സി.ഇ.ഒ രാധാകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽമാരായ മുഹമ്മദ് അമീൻ, പ്രമോദ് മഹാജൻ എന്നിവർ പുരസ്കാരങ്ങളും കാഷ് അവാർഡും വിതരണം ചെയ്തു.

