മഹല്ല് സംഗമവും സ്വീകരണവും
text_fieldsപെരുമ്പടപ്പ് വടക്കൂട്ട് മഹല്ല് യു.എ.ഇ ചാപ്റ്റർ സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: പെരുമ്പടപ്പ് വടക്കൂട്ട് മഹല്ല് യു.എ.ഇ ചാപ്റ്റർ മഹല്ല് സംഗമം ‘യൂനിയൻ ഓഫ് ലവ്’ ദുബൈ ഖിസൈസിൽ സംഘടിപ്പിച്ചു. വടക്കൂട്ട് മഹല്ല് ഖത്തീബ് സയ്യിദ് ഫദ്ൽ നഈമിക്ക് പരിപാടിയിൽ സ്വീകരണം നൽകി. പ്രസിഡന്റ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഇ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സ്നേഹ വിരുന്ന്, സ്പിരിച്വൽ മീറ്റ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പ്രവാസ ലോകത്ത് 40 വർഷം പിന്നിട്ട വി. കമറുദ്ദീൻ, ഇ. മുഹമ്മദ് ചെറായി എന്നിവർക്ക് സ്നേഹാദരം നൽകി. പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ശംസുദ്ദീൻ സ്വാഗതവും റസാഖ് നന്ദിയും പറഞ്ഞു.

