മഹസ് കൾചറൽ ഫോറം ഓണാഘോഷം
text_fieldsമഹസ് കൾചറൽ ഫോറം ഷാർജ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസ്സാർ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: മഹസ് കൾചറൽ ഫോറം ഷാർജ ‘മഹസ് ഓണം പൊന്നോണം’ എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഷാർജ മുബാറക്ക് സെന്ററിലെ ഏഷ്യൻ എംപയർ പാർട്ടി ഹാളിൽ നടന്ന ആഘോഷത്തിൽ വിവിധ കലാപരിപാടികൾ, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം, സാംസ്കാരിക സമ്മേളനം, ഓണസദ്യ എന്നിവയും ഒരുക്കിയിരുന്നു.
പ്രസിഡന്റ് റോബിൻ പദ്മകാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസ്സാർ തളങ്കര പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ ട്രഷറർ ഷാജി ജോൺ മുഖ്യതിഥി ആയിരിന്നു. മഹസ് കൾചറൽ ഫോറം ജനറൽ സെക്രട്ടറി അഭിലാഷ് രത്നാകരൻ സ്വാഗതവും പരിപാടിയുടെ ജനറൽ കൺവീനർ ബിജോയ് ദാസ്, വനിത വിഭാഗം പ്രസിഡന്റ് രാഖി ഷാജി, സെക്രട്ടറി ശ്രീനാ മനോഹർ എന്നിവർ ആശംസയും പറഞ്ഞു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മറ്റു സംഘടന നേതാക്കന്മാർ, മഹസ് കൾചറൽ ഫോറം രക്ഷധികാരികൾ, ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, മഹസ് കുടുംബാംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. മഹസ് കൾചറൽ ഫോറം ട്രഷറർ ജയപ്രകാശ് കല്ലങ്കാട്ട് നന്ദി പറഞ്ഞു.

