മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
text_fieldsറാക് ഇന്‍കാസിന്റെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ നടന്ന മഹാത്മാ ഗാന്ധി
രക്തസാക്ഷിത്വ ദിനാചരണ ചടങ്ങ്
റാസല്‍ഖൈമ: റാക് ഇന്‍കാസിന്റെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനമാചരിച്ചു. ബഹുസ്വര ഇന്ത്യയുടെ വീണ്ടെടുപ്പിന് ഗാന്ധിജിയുടെ ഓര്‍മകള്‍ ഊര്‍ജം നല്‍കുമെന്ന് അനുസ്മരണ ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ആരിഫ് കുറ്റ്യാടി, സജി വരിയങ്ങാട്, അജി സക്റിയ, സുരേഷ്, അജേഷ്ഖാന്, സിറാജ്, അനീഷ്, ഷക്കീര്‍, മണി, ആസിഫ് എന്നിവര്‍ സംസാരിച്ചു. റാക് ഇന്‍കാസ് വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ അല്‍ദാന അധ്യക്ഷത വഹിച്ചു. ഫൈസല്‍ പനങ്ങാട് സ്വാഗതം പറഞ്ഞു.
ഷാര്‍ജ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ആചരിച്ചു. ഗാന്ധി ചിത്രത്തിനു മുമ്പില്‍ നടന്ന പുഷ്പാര്‍ച്ചനയോടെയാണ് രക്തസാക്ഷിത്വ ദിനാചരണ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന അനുസ്മരണ പരിപാടി ടി.ജെ സനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. വൈ.എ റഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.വി നസീർ, ട്രഷറര്‍ ശ്രീനാഥ് കാടഞ്ചേരി, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോ. ട്രഷറര്‍ ബാബു വര്‍ഗീസ് എന്നിവർ സംസാരിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ ഗാന്ധിജി അനുസ്മരണ പ്രഭാഷണങ്ങളും ദേശഭക്തി ഗാനാലാപനങ്ങളും നടന്നു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പരിപാടി ടി.ജെ. സനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

