മാള മഹല്ല് പ്രവാസി സംഘം
text_fieldsമാള മഹല്ല് പ്രവാസി സംഘം അബൂദബി ചാപ്റ്റർ വാർഷികത്തിൽ പങ്കെടുത്തവർ
അബൂദബി: മാള മഹല്ല് പ്രവാസി സംഘം ചാപ്റ്റർ അബൂദബി വാർഷികയോഗവും തെരഞ്ഞെടുപ്പും നടത്തി. മഹല്ല് ജനറൽ സെക്രട്ടറി എ.എ. അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഇമാം സുബൈർ മന്നാനി പ്രഭാഷണം നടത്തി. ചാപ്റ്റർ പ്രസിഡന്റ് നസീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.
അനസ് മാള കവിത അവതരിപ്പിച്ചു. വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സഗീർ കടവിൽ സമ്മാനങ്ങൾ നൽകി. ബഷീർ വലിയവീട്ടിൽ, ഷാനവാസ് ഹൈദ്രോസ്, അൻസാർ ചുണ്ടെക്കാട്, ജാഫർ മുസ്തഫ, സലു ഖാലിദ് എന്നിവർ സംസാരിച്ചു. അഡ്വ. വി.എസ്. മുഹമ്മദ് റഫീഖ് സ്വാഗതവും സലാം നാലകത്ത് നന്ദിയും പറഞ്ഞു. കെ.പി. അശ്റഫ് ഖിറാഅത്ത് നടത്തി.

