Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാര്‍ ഗോള്‍ഡി​െൻറ ഒമാനിലെ 18ാം ഷോറൂം തുറന്നു

text_fields
bookmark_border

ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സ് ഒമാനില്‍ 18ാമത്തെ ഷോറൂം ആരംഭിച്ചു.

ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് ഒമാന്‍ ഡയറക്ടര്‍ ഖമീസ് താനി തുനയ് അല്‍ മന്ദാരി, കോ ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, വൈസ് ചെയര്‍മാന്‍ കെ.പി. അബ്​ദുല്‍ സലാം, ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്​ ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ഇന്ത്യ ഓപറേഷന്‍സ് മാനേജിങ്​ ഡയറക്ടര്‍ ഒ. ആഷര്‍, ഒമാന്‍ റീജനല്‍ ഹെഡ് കെ. നജീബ് തുടങ്ങിയവര്‍ പ​ങ്കെടുത്തു. മസ്​കത്ത്​ റൂവിയിലെ ലുലു സൂഖിലാണ്​ ഷോറൂം തുറന്നത്​. ഒമാനിലെ പ്രധാന നഗരങ്ങളായ സൊഹാര്‍, മസ്കത്ത്​​, സലാല എന്നിവിടങ്ങളിലും ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഒമാനിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം എന്ന നിലയില്‍ പുതിയ ഷോറൂമി​െൻറ ഉദ്ഘാടനം ഏറെ സന്തോഷമുണ്ടാക്കുന്നുവെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു.

ഒമാനില്‍ രണ്ട് ഔട്ട്​ലെറ്റുകള്‍കൂടി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്​.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Malabar Gold opens 18th showroom in Oman
Next Story