Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എൻ മോഡൽ അസംബ്ലിയിൽ മലയാളി അംഗീകാരം
text_fieldsbookmark_border
സഹ്റ
തായിഫ്
Listen to this Article
ദുബൈ: ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ (ജി.ഐ.ഐ.എസ്) സംഘടിപ്പിച്ച ദുബൈ ഇന്റർ സ്കൂൾ യു.എൻ മോഡൽ അസംബ്ലിയിൽ ബെസ്റ്റ് ഡെലിഗേറ്റ്സിൽ റണ്ണേഴ്സായി മലയാളി വിദ്യാർഥിനി. ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ (എൻ.ഐ.എം.എസ്) വിദ്യാർഥിനി സഹ്റ തായിഫിനാണ് അംഗീകാരം.
ദുബൈയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ മത്സരിച്ച പരിപാടിയിൽ അസാധാരണമായ കഴിവും ആത്മവിശ്വാസവും നയതന്ത്രജ്ഞതയും പ്രകടമാക്കിയാണ് സഹ്റ അംഗീകാരം കരസ്ഥമാക്കിയത്.
കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഷമീം തായിഫ്- സുമയ്യ ദമ്പതികളുടെ മകളാണ്.
Next Story

