Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനവാസ കേന്ദ്രത്തിൽ പടക്കം പൊട്ടിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ദുബൈ: ദുബൈയിലെ റെസിഡൻഷ്യൽ ഏരിയയിൽ പടക്കം പൊട്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ്ആളെ പിടികൂടിയത്. കുഞ്ഞു പിറന്നതിൽ സന്തോഷം പ്രകടിപ്പിച്ചാണ് യുവാവ് പടക്കംപൊട്ടിച്ചതെന്ന് ദുബൈ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
റെസിഡൻഷ്യൽ ഏരിയയിലെ വസ്തുവകകൾക്ക് ചെറിയ നാശനഷ്ടമുണ്ടാക്കിയതിനാണ് അറസ്റ്റ് ചെയ്തത്. സ്ഫോടനത്തെത്തുടർന്ന് കാറുകൾക്കും സമീപ വീടുകൾക്കും കേടുപാടുകൾ സംഭവിച്ച വിഡിയോ ആണ് പ്രചരിച്ചത്. കൂടുതൽ നിയമനടപടികൾക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കഠിനമായ പൊള്ളലേൽക്കുന്നതിനും സ്ഥിരമോ താൽക്കാലികമോ ആയ വൈകല്യത്തിനും തീപ്പിടിത്തത്തിനും സ്വത്തുക്കൾക്കും നഷ്ടമുണ്ടാക്കാൻ വഴിയൊരുക്കുന്നതിനാൽ പടക്കങ്ങൾ ഉപയോഗിക്കരുതെന്ന് ദുബൈ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Next Story

