മനസ്വിനി സീസൺ-2 സംഘടിപ്പിച്ചു
text_fields‘മാനസ്’ വനിത വിഭാഗം സംഘടിപ്പിച്ച ‘മനസ്വിനി സീസൺ 2’ ചടങ്ങ്
ഷാർജ: മന്നം സാംസ്കാരിക സമിതി ‘മാനസ്’ വനിത വിഭാഗം അവതരിപ്പിച്ച ‘മനസ്വിനി സീസൺ 2’ വിവിധ കലാപരിപാടികളോടെ അരങ്ങേറി. ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ശിശുരോഗ വിദഗ്ധ സൗമ്യ സരിൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര മുഖ്യാതിഥിയായിരുന്നു.
ഭീമ വണ്ടർ വുമൺ മത്സര വിജയി കൃഷ്ണ ബി.നായരെ ആദരിച്ചു. മാനസ് വനിത വിഭാഗം കൺവീനർ മിനി ജയദേവൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജോ. കൺവീനർ സൗമ്യ ബിജു സ്വാഗതവും ശിൽപ പ്രവീൺ നന്ദിയും പറഞ്ഞു.
പ്രസിഡന്റ് റജി മോഹൻ നായർ, സെക്രട്ടറി പ്രകാശ് നാരായണൻ, ട്രഷറർ അനിൽകുമാർ, രക്ഷാധികാരി രഘുകുമാർ മണ്ണൂരത്ത്, പ്രോഗ്രാം കൺവീനർ ജ്യോതി നായർ എന്നിവർ ആശംസ അറിയിച്ചു. മാനസ് ഭവൻ പദ്ധതിയുടെ ബ്രോഷർ പ്രകാശനം നിസാർ തളങ്കര നിർവഹിച്ചു. 10, പ്ലസ് ടു ക്ലാസുകളിലെ വിജയികൾക്ക് സമ്മാനദാനവും നടന്നു.

