എം.ബി. അനീസുദ്ദീന്‍ സേവനം എമിറേറ്റ്സ് മാധ്യമ പുരസ്കാരം
text_fieldsഅനീസുദ്ദീൻ
റാസല്‍ഖൈമ: ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പ്രവാസി വിദ്യാഭ്യാസ-മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ സേവനം എമിറേറ്റ്സ് യു.എ.ഇ അംഗങ്ങളുടെ മക്കള്‍ക്കാണ് പ്രവാസി വിദ്യാഭ്യാസ അവാര്‍ഡുകള്‍ സമ്മാനിക്കുന്നതെന്ന് എമിറേറ്റ്സ് യു.എ.ഇ ഭാരവാഹികള്‍ അറിയിച്ചു. ‘ഗള്‍ഫ് മാധ്യമം’ റാസല്‍ഖൈമ പ്രാദേശിക ലേഖകന്‍ എം.ബി. അനീസുദ്ദീനാണ് പ്രവാസി മാധ്യമ പുരസ്കാരം. പ്രവാസികള്‍ക്ക് സഹായകരമായ സര്‍ക്കാര്‍ വിജ്ഞാപനങ്ങളും പ്രശ്നങ്ങളിലകപ്പെടുന്ന പ്രവാസി മലയാളികളെ പിന്തുണക്കുകയും തൊഴില്‍ തട്ടിപ്പുകള്‍ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള റിപ്പോര്‍ട്ടുകളാണ് അനീസുദ്ദീനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് സേവനം എമിറേറ്റ്സ് യു.എ.ഇ പ്രസിഡന്റ് സുദര്ശനന്, സെക്രട്ടറി സുരേഷ് ദിവാകരന്, ട്രഷറര്‍ രഞ്ജിത്ത് രാജന് എന്നിവര്‍ അറിയിച്ചു. സെപ്റ്റംബര്‍ രണ്ടിന് റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടക്കുന്ന ‘ഓണനിലാവ്’ ഓണാഘോഷ സാംസ്കാരിക ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

