മെഡിക്കൽ ക്യാമ്പ് 24ന്
text_fieldsദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി മണലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ ബ്രോഷർ മുസ്ലിം ലീഗ് തൃശൂർ ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് നിർവഹിച്ചു. ദേരയിലെ അൽ ശിഫ അൽ ഖലീജ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് ഈ മാസം 24ന് രാവിലെ ഒമ്പത് മുതൽ രണ്ടുമണി വരെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
ഈദുൽ ഇത്തിഹാദിന്റെ ഭാഗമായി ഫാമിലി വെൽനസ് ഡേ എന്ന ശീർഷകത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗൈനക്കോളജി, ഡെന്റൽ, ഓർത്തോ പീഡിക്, ഫിസിയോതെറപ്പി, ജനറൽ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ സൗജന്യമായി സേവനം നൽകും.
കൂടാതെ ഷുഗർ, പ്രഷർ എന്നിവയും സൗജന്യമായി പരിശോധിക്കും. ബ്രോഷർ പ്രകാശന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.കെ. ഹംസ കുട്ടി, ദുബൈ കെ.എം.സി.സി ജില്ല പ്രസിഡന്റ് ജമാൽ മനയത്ത്, ജന. സെക്രട്ടറി ഗഫൂർ പട്ടിക്കര, മുൻ ജില്ല പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്, ജില്ല വൈ. പ്രസിഡന്റുമാരായ ആർ.വി.എം. മുസ്തഫ, അബ്ദുൽ ഷമീർ, സെക്രട്ടറി ഹനീഫ് തളിക്കുളം, മണ്ഡലം ആക്ടിങ് പ്രസിഡന്റ് റഷീദ് പുതുമനശ്ശേരി, കോഓഡിനേറ്റർ മുഹമ്മദ് നൗഫൽ, സെക്രട്ടറി അക്ബർ, തൃശൂർ മണ്ഡലം പ്രസിഡന്റ് ഷമീർ എന്നിവർ സംബന്ധിച്ചു.
മണലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈദുൽ ഇത്തിഹാദിന്റെ ഭാഗമായുള്ള സാംസ്കാരിക കലാപരിപാടികൾ ഡിസംബർ 15ന് ദുബൈ കെ.എം.സി.സി അൽബറാഹ ആസ്ഥാനത്ത് നടക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ 056 72156 17.

