പ്രവാചക പ്രകീർത്തന മത്സരം സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് ദുബൈ സംഘടിപ്പിച്ച പ്രവാചക പ്രകീർത്തന
ഗാനാലാപന മത്സര വിജയികളെ പ്രഖ്യാപിക്കുന്നു
ദുബൈ: ഈ മാസം 21ന് ദുബൈ വുഡ്ലം പാർക്ക് സ്കൂളിൽ നടക്കുന്ന ഐ.സി.എഫ് ദുബൈ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ പ്രചാരണാർഥം പ്രവാചക പ്രകീർത്തന ഗാനാലാപന മത്സരം സംഘടിപ്പിച്ചു.
ദുബൈ ഒലീവ് സെന്ററിൽ നടന്ന പരിപാടിയിൽ മുഫ്തി നാവെദ് റാസാഖാൻ മുഖ്യാതിഥിയായിരുന്നു. വിദ്യാർഥികളും യുവാക്കളും മുതിർന്നവരും പങ്കെടുത്ത മത്സരത്തിൽ ഷുഹൈബ് അരീക്കൽ, അർഷദ്, മുഹമ്മദ് സ്വഫ്വാൻ, അഫ്സൽ മുഹമ്മദ് തുടങ്ങിയവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ശരീഫ് കാരശ്ശേരി, അശ്റഫ് പാലക്കോട്, നൗഫൽ അസ്ഹരി, ഇഖ്ബാൽ മടക്കര, ഹഖീം ഹസനി, മുഹമ്മദ് കുഞ്ഞി സഖാഫി, മുസ്തഫ കന്മനം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

