മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു
text_fieldsഫുജൈറ കെ.എം.സി.സി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഡോ. ഹമ്മദ് സയ്യിദ് അലി കൽഫാൻ അൽ കിന്ദി ഉദ്ഘാടനം ചെയ്യുന്നു
ഫുജൈറ: കെ.എം.സി.സി ഈദുൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. ഫുജൈറ ഹോസ്പിറ്റൽ, ഇ.എച്ച്.എസ്, എ.കെ.എം.ജി, കെ.പി.സി തുടങ്ങിയവരുടെ സഹകരണത്തോടെ സെന്റ് മേരീസ് സ്കൂളിൽ നടന്ന ക്യാമ്പിൽ ആയിരങ്ങൾ പങ്കെടുത്തു. തുടർന്ന് നടന്ന ചടങ്ങിൽ പ്രസിഡന്റ് മുബാറക്ക് കോക്കൂർ അധ്യക്ഷതവഹിച്ചു.
യു.എ.ഇ മുൻമന്ത്രി ഡോ. മുഹമ്മദ് സയിദ് അലി ഖൽഫാൻ അൽ കിന്ദി ഉദ്ഘാടനം ചെയ്തു. ഡോ. സുമയ്യ യൂസഫ്, അലീമ ദൻഹാനി, ആയിഷ മൊതൈരി, ഡോ. മോനി കെ വിനോദ്, ഫാത്തിമ അൽ സെറൈഡി, ഡോ. അബൂബക്കർ, ഡോ. അംബരീഷ്, ഫാദർ റൊസാരിയോ, അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബഷീർ ഉളിയിൽ സ്വാഗതവും ട്രഷറർ സി.കെ അബൂബക്കർ നന്ദിയും പറഞ്ഞു.
വി.എം. സിറാജ്, റാഷിദ് മസാഫി, ടി.വി. സിദ്ദീഖ്, സി.പി ശിഹാബ്, ഷംസു വലിയകുന്ന്, മുഹമ്മദ് ഗിരിയ, ഫിറോസ് തിരൂർ, സുബൈർ ചോമയിൽ, ഇബ്രാഹിം ആലംപാടി, ഹബീബ് കടവത്ത്, അസീസ് കടമേരി, ഫൈസൽ ബാബു, എം.പി.എച്ച്. ജസീര്‍, എസ്.എം. ആഷിക്, റഹീം കൊല്ലം, അയ്യൂബ് കാസർകോട്, റിയാസ് ചെങ്ങള, ഇംത്യാസ് കണ്ണൂർ, എൻ.എം. മഹറൂഫ്, അബു താഹിർ, നൗഷാദ് കൊല്ലം, സുബൈർ പയ്യോളി, ഷെഫീഖ് തൃശൂർ, ജമാൽ തൂണേരി, വനിത കെ.എം.സി.സി നേതാക്കളായ മെഹർബ റഹീം, നദീറ ജമാൽ, ബുഷറ സുധീർ, റാബിയ ജലീൽ, റുബീന ഉമ്മർ, നാജിയ ജലീൽ എന്നിവർ നേതൃത്വം നൽകി.

