മൈലാഞ്ചി ഗ്രാൻഡ് ഫിനാലെ നാളെ ദുബൈയിൽ
text_fieldsദുബൈ: ഏഷ്യാനെറ്റ് മിഡിലീസ്റ്റ് ചാനലിലെ ജനപ്രിയ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ആയ മൈലാഞ്ചി സീസൺ-7ന്റെ ഗ്രാൻഡ് ഫിനാലെ ശനിയാഴ്ച ദുബൈ അൽ നാസർ ലഷർലാൻഡിൽ നടക്കും. സിനിമ, സംഗീത, നൃത്ത മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. കണ്ണൂർ ശരീഫ്, അഫ്സൽ, മിഥുൻ ജയരാജ്, മുഹമ്മദ് റംസാൻ, ദിൽഷ പ്രസന്നൻ, നോബി മാർക്കോസ്, ബിനുമോൻ, പാരിസ് ലക്ഷ്മി തുടങ്ങിയവർ പങ്കെടുക്കും.
ഫെബ്രുവരിയിൽ സംപ്രേക്ഷണം ആരംഭിച്ച മൈലാഞ്ചി സീസൺ-7ൽ മാറ്റുരച്ച 14 മത്സരാർഥികളിൽനിന്ന് മികവു തെളിയിച്ച നാലുപേരാണ് ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം നേടിയത്. പാലക്കാട് സ്വദേശി അർഷിദ് കമാൽ, വയനാട് സ്വദേശി അഞ്ചല നസ്രീൻ, ആലപ്പുഴ സ്വദേശി മുഹമ്മദ് ഉവൈസ്, മലപ്പുറം സ്വദേശി സുഫിയാൻ ഖാലിദ് എന്നിവരാണ് ഫൈനലിസ്റ്റുകൾ.
വിവിധ റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിന്റെ വിധികർത്താക്കളായി എത്തുന്നത് കണ്ണൂർ ശരീഫ്, സിന്ധു പ്രേംകുമാർ, അഷിമ എന്നിവരാണ്. രാത്രി 7.30ന് ആരംഭിക്കുന്ന പരിപാടിയിലേക്ക് പ്രത്യേക പാസ് വഴിയാണ് പ്രവേശനം. പാസിനായി 0521883246 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യണം.

