എം.ഇ.എസ് അൽഐൻ യൂനിറ്റ് അവാർഡ് ദാനചടങ്ങ്
text_fieldsഎം.ഇ.എസ് അൽഐൻ യൂനിറ്റ് സംഘടിപ്പിച്ച അവാർഡ്ദാന ചടങ്ങ്
അൽഐൻ: മുസ്ലിം എജുക്കേഷനൽ സൊസൈറ്റി അൽഐൻ യൂനിറ്റ് അൽഐൻ സോണിൽനിന്നും 10, 12 ക്ലാസുകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെ ആദരിച്ചു.എജുക്കേഷനൽ അവാർഡ്ദാന ചടങ്ങിൽ അൽഐൻ യൂനിറ്റ് സെക്രട്ടറി കോയ മാസ്റ്റർ സ്വാഗതവും ആക്ടിങ് പ്രസിഡന്റ് ജാബിർ ബീരാൻ അധ്യക്ഷതയും വഹിച്ചു.
എം.ഇ.എസ് യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.കെ. മജീദ് യോഗം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി പി.പി. ഷാഫി, ട്രഷറര്‍ എം.സി ജലീൽ, ജോ. സെക്രട്ടറി അബ്ദുൽ മനാഫ് എന്നിവർ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച കുട്ടികളെ ആദരിച്ചു. ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, സെക്രട്ടറി സന്തോഷ്, ട്രഷറർ മുനവ്വർ, മുൻ സോഷ്യൽ സെന്റർ പ്രസിഡന്റുമാരായ ജിമ്മി, ഡോ. ശശി സ്റ്റീഫൻ, മുബാറക് മുസ്തഫ, ലുലു ഗ്രൂപ്പ് അൽഐൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, എം.ഇ.എസ് രക്ഷാധികാരി ഡോ. ഷാഹുൽ ഹമീദ്, മുൻ പ്രസിഡന്റ് ഉണ്ണീൻ പൊന്നേത്ത് എന്നിവർ ആശംസ നേർന്നു.പി.ടി. ഇക്ബാൽ, അൻസാർ, കെ.വി. ഈസ, നിയാസ് എന്നിവർ പരിപാടി നിയന്ത്രിച്ചു. ട്രഷറർ പി. ജാഷിദ് നന്ദി രേഖപ്പെടുത്തി.

