മെസ്പൊ അബൂദബി ഇഫ്താര്‍ സംഗമം
text_fieldsമെസ്പൊ അബൂദബി ഇഫ്താര്‍ സംഗമം
അബൂദബി: പൊന്നാനി എം.ഇ.എസ് കോളജ് പൂര്‍വ വിദ്യാർഥി കൂട്ടായ്മയായ മെസ്പൊ അബൂദബി കേരളാ സോഷ്യല്‍ സെന്ററില്‍ ഇഫ്താര്‍ സംഗമം നടത്തി. പ്രസിഡന്റ് അഷ്റഫ് പന്താവൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ റഷീദ് കെ.വി. പ്രഭാഷണം നടത്തി. കേരളാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്, ജോയന്റ് സെക്രട്ടറി പ്രകാശ് പള്ളിക്കാട്ടില്‍, മലയാളം മിഷന് ഡയറക്ടര്‍ സഫറുള്ള പാലപ്പെട്ടി, കരാട്ടെ ബ്ലാക്ക് ബെല്‍ട്ട് ജേതാവ് സന ഫഹ്മിദ, ബഷീര്‍ കോറോത്തിയില്‍, അബ്ദുല്‍ റസാഖ്, മെസ്പാ യു.എ.ഇ. പ്രസിഡന്റ് ഹാരിസ് കാളിയത്തെല്‍, ചെയര്മാന് മുല്ലപ്പൂ അസീസ്, മെസ്പൊ ദുബൈ ജനറല്‍ സെക്രട്ടറി നവാബ് മേനത്, അബ്ദുല്‍ മജീദ് പൊന്നാനി, അബൂബക്കര്‍ എ.വി, ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്, ജനറല്‍ സെക്രട്ടറി ശക്കീബ് പൊന്നാനി, ട്രഷറര്‍ റാഫി പാടൂര്‍ സംസാരിച്ചു.

