എം.ജി.സി.എഫ് ‘പ്രവാസ രാവ് 2025’ ബ്രോഷർ പ്രകാശനം
text_fieldsഎം.ജി.സി.എഫ് ഷാർജ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പ്രവാസരാവ് 2025’ പരിപാടിയുടെ ബ്രോഷർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിക്കുന്നു
ഷാർജ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ കമ്മിറ്റി ആഗസ്റ്റ് 30 ശനിയാഴ്ച ഷാർജ ആർ.കെ. കൺവെൻഷൻ സെൻററിൽ സംഘടിപ്പിക്കുന്ന ‘പ്രവാസ രാവ് 2025’ പരിപാടിയുടെ ബ്രോഷർ പ്രകാശനം ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിച്ചു. ചടങ്ങിൽ എം.ജി.സി.എഫ് പ്രസിഡന്റ് നൗഷാദ് മന്ദങ്കാവ് അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ ജന. സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, ജോ. സെക്രട്ടറി ജിബി ബേബി, മുൻ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, മാനേജിങ് കമ്മിറ്റി അംഗങ്ങളായ എ.വി. മധു, യൂസുഫ് സഗീർ, കെ.കെ. താലിബ്, അനീസ് റഹ്മാൻ, നസീർ കുനിയിൽ, എം.ജി.സി.എഫ് ജന.സെക്രട്ടറി ഹരി ഭക്തവത്സലൻ എന്നിവർ സംസാരിച്ചു.

