റാക് വാദി അല്‍ ബീഹില്‍ ഇന്നും മോക്ക് ഡ്രില്‍
text_fieldsപ്രതീകാത്മക ചിത്രം
റാസല്‍ഖൈമ: എമിറേറ്റില്‍ വാദി അല്‍ ബീഹ് പ്രദേശം കേന്ദ്രീകരിച്ച് ചൊവ്വാഴ്ച രാവിലെ എട്ടിന് ദുരന്ത നിവാരണ ദൗത്യവുമായി ബന്ധപ്പെട്ട് മോക്ക് ഡ്രില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്നതുപോലെ സൈനിക വാഹനങ്ങളുടെ നീക്കം ഇന്ന് നടക്കുന്ന മോക്ക് ഡ്രില്ലിന്റെ ഭാഗമാണ്. ഇതോടനുബന്ധിച്ച് വാദി ബീഹ് റോഡ് ഭാഗികമായി അടച്ചിടും.
സമാന്തരമായി താല്‍ക്കാലിക റോഡ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡ് ഉപഭോക്താക്കള്‍ ഇവ ഉപയോഗിച്ച് മോക്ക് ഡ്രില്‍ തടസ്സമില്ലാതെ നടത്താന്‍ സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ മോക്ക് ഡ്രില്‍ പ്രദേശം പൂര്‍ണമായും ഒഴിവാക്കണം. ഈ പ്രദേശത്ത് വിഡിയോ ചിത്രീകരണവും ഫോട്ടോ എടുക്കാനും പാടുള്ളതല്ല.

