പ്രവാസമണ്ണില്‍ അരങ്ങേറ്റം കുറിച്ച് നര്‍ത്തകിമാര്‍
text_fieldsഭരതനാട്യ അരങ്ങേറ്റത്തിലും നൃത്ത പരിപാടികളിലും പങ്കെടുത്തവര്‍
അബൂദബി: പിറന്ന നാടിന്റെ കലാമേന്മ ചേര്‍ത്തുപിടിച്ച് പ്രവാസി നര്‍ത്തകിമാര്‍ അരങ്ങേറ്റം കുറിച്ച ഭരതനാട്യവേദി നവ്യാനുഭവമായി. 10 പേര് അരങ്ങേറ്റം കുറിച്ച പരിപാടിയില്‍ 60ഓളം പേരാണ് വിവിധ പരിപാടികളില്‍ പങ്കെടുത്തത്. കലാമണ്ഡലം കൃഷ്ണ ശ്രീജിത്തിന്റെ കീഴിലുള്ള മുസഫ നാട്യ ഡാന്‍സിന്റെ വാര്‍ഷികാഘോഷവും കുട്ടികളുടെ ഭരതനാട്യം അരങ്ങേറ്റവുമാണ് അബൂദബി ഭവന്‍സ് പ്രൈവറ്റ് ഇന്റര്‍നാഷനല്‍ സ്കൂളില്‍ നടന്നത്. കലാമന്ദിര്‍ മേളോത്സവം-2023 പഞ്ചാരിമേളം എന്ന പേരിലുള്ള വാദ്യമേള സായാഹ്നവും അബൂദബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്നു. 60ഓളം കലാകാരന്മാര് അണിനിരന്ന മേളവിസ്മയവും ശ്രദ്ധേയമാ

