മുട്ടം സരിഗമയുടെ പത്താം വാർഷികാഘോഷം
text_fieldsമുട്ടം സരിഗമ എക്സലന്റ്സ് അവാർഡ് ലഭിച്ചവർ
ഷാർജ: മുട്ടം സരിഗമ പത്താം വാർഷികവും ഈദ് സംഗമവും സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷത്തിന്റെ ഭാഗമായി യു.എ.ഇയിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന അഡ്വ. വൈ.എ. റഹീം, ടി.കെ. ഹമീദ്, മാത്യു കുട്ടി, സലീം ചിറക്കൽ, സിറാജ് മുസ്തഫ, ഷൗക്കത്ത്, റിയാസ് തലശ്ശേരി, സി.പി. ജലീൽ, ഡോ. ഷിജി അന്ന ജോസഫ്, ലസിത സംഗീത എന്നിവരെ മുട്ടം സരിഗമ എക്സലന്റ്സ് അവാർഡ് നൽകി ആദരിച്ചു. അക്ബർ ട്രാവൽസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.വി. അബ്ദുൽ നാസർ അവാർഡുകൾ വിതരണം ചെയ്തു.
ഐ.എ.എസ് വൈസ് പ്രസിഡന്റ് മാത്യു ജോൺ, ആക്ടിങ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്, എം.സി അംഗങ്ങളായ ഹരിലാൽ, കബീർ ചാണക്കര, സാം വർഗീസ്, യൂസുഫ് സഹീർ, ഷാജി ജോൺ, പി. ശിഹാബ് മുട്ടം എന്നിവർ ആശംസ നേർന്നു. മുഖ്യ രക്ഷാധികാരി പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുട്ടം സരിഗമ ജനറൽ സെക്രട്ടറി കെ.ടി.പി. ഇബ്രാഹിം സ്വാഗതവും മുസ്തഫ കുറ്റിക്കോൽ നന്ദിയും പറഞ്ഞു. മുട്ടം സരിഗമ കലാകാരന്മാരുടെ വിവിധ കലാപരിപാടികളും നടന്നു.

