Begin typing your search above and press return to search.
exit_to_app
exit_to_app

അബൂദബിയിലെത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾ
Posted On
date_range Updated On
date_range ഐ.പി.എൽ: ഉത്തേജക മരുന്ന് പരിശോധനക്ക് ഇന്ത്യ - യു.എ.ഇ സംയുക്ത സംഘം
text_fieldsbookmark_border
ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന താരങ്ങളിൽ ഉത്തേജക മരുന്ന് പരിശോധന നടത്താൻ ഇന്ത്യ- യു.എ.ഇ സംയുക്ത സംഘം. ഇന്ത്യയുടെ നാഷനൽ ആൻഡി ഡോപിങ് ഏജൻസിയും (നാഡ) യു.എ.ഇയുടെ നാഷനൽ ആൻഡി ഡോപിങ് ഓർഗനൈസേഷനും (നാഡോ) ചേർന്നാണ് മരുന്നടി വിരുതന്മാരെ കണ്ടെത്തുന്നത്. നാഡോയുടെ നിയമാവലികൾ അനുസരിച്ചായിരിക്കും പ്രവർത്തനം.
കോവിഡ് പ്രോട്ടോേകാൾ ഉള്ളതിനാൽ താരങ്ങളുമായി നേരിട്ട് സമ്പർക്കം വരാത്ത രീതിയിൽ പരിശോധന നടത്താനും തീരുമാനമുണ്ട്. യൂറിൻ സാമ്പ്ൾ പരിശോധനയാണ് ഇതിനായി നടത്തുന്നത്. നാഡയുടെ ഉദ്യോഗസ്ഥ സംഘം അടുത്ത മാസം യു.എ.ഇയിൽ എത്തും.
ഏഴ് ദിവസത്തെ ക്വാറൻറീന് ശേഷം നോഡയുമായി ചേരും. ഇവർക്ക് താമസ സൗകര്യമുൾപ്പെടെ ഒരുക്കുന്നത് നോഡയായിരിക്കും.
Next Story
