‘നവകേരള മാതൃക’ പ്രഭാഷണം
text_fields‘മാസ് ലിറ്റററി കോൺക്ലേവ്’ ലോഗോ പ്രകാശനം
വി.കെ. സനോജ് നിർവഹിക്കുന്നു
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ‘നവകേരള മാതൃക’ എന്ന വിഷയത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ വി.കെ. സനോജ് സംസാരിച്ചു. മാസ് പ്രസിഡന്റ് അജിത രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ടി.കെ. അബ്ദുൽ ഹമീദ് സംസാരിച്ചു. ജനറൽ സെക്രട്ടറി ബിനു കൊറോം സ്വാഗതവും ജോ. സെക്രട്ടറി ഷമീർ നന്ദിയും പറഞ്ഞു. മേയ് 11, 12 തീയതികളിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ കമ്യൂണിറ്റി ഹാളിലും പാകിസ്താൻ സോഷ്യൽ സെന്റർ ഹാളിലുമായി നടത്തുന്ന ‘മാസ് ലിറ്റററി കോൺക്ലേവ്’ ലോഗോ പ്രകാശനവും വി.കെ. സനോജ് നിർവഹിച്ചു.

