ഇസ്ലാമിക് അഫയേഴ്സിന് പുതിയ വെബ്സൈറ്റ്
text_fieldsദുബൈ: ഡിപ്പാർട്മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ദുബൈയിൽ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. സെവൻ സ്റ്റാർ നിലവാരത്തിലുള്ള സവിശേഷതകളോടെ നിർമിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം അൽ മംസാറിലെ ഡിപ്പാർട്മെന്റിന്റെ ആസ്ഥാനത്ത് ഇസ്ലാമിക് അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. ഹമദ് ശൈഖ് അഹമ്മദ് അൽ ശൈബാനി നിർവഹിച്ചു.
ചടങ്ങിൽ ജുമൈരി, ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട് സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അലി ബിൻ സായിദ് അൽ ഫലാസി, മോസ്ക് അഫയേഴ്സ് സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഹംദ അഹമ്മദ് അൽ മുഹൈരി, ഇസ്ലാമിക് അഫയേഴ്സ് സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ (ആക്ടിങ്), കൂടാതെ നിരവധി നേതാക്കൾ, മാനേജർമാർ, വകുപ്പ്തല കൺസൽട്ടന്റുമാർ എന്നിവർ സംബന്ധിച്ചു. ഭിന്നശേഷി വിഭാഗങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് വെബ്സൈറ്റിന്റെ രൂപകൽപന.

