എ.ജെ.പി.എസ് ഭാരവാഹികൾ
text_fieldsഎ.ജെ.പി.എസ് ഭാരവാഹികൾ
ദുബൈ: ആലപ്പുഴ ജില്ല പ്രവാസി സമാജം 2025-2026 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാർജ താജ് റസ്റ്റാറന്റിൽ ചേർന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് റഹീസ് കാർത്തികപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻഷാദ് ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു. ശിവശങ്കർ നന്ദി രേഖപ്പെടുത്തി.
ഭാരവാഹികളായി ഇർഷാദ് സൈനുദ്ദീൻ (പ്രസിഡന്റ്), രാജേഷ് ഉത്തമൻ (സെക്രട്ടറി), ശിവശങ്കർ (ട്രഷറർ), രഞ്ജുരാജ് വലിയകുളങ്ങര (ചീഫ് കോഓഡിനേറ്റർ), പത്മരാജ് (ആലപ്പി കെയർ കൺവീനർ), നൗഷാദ് അമ്പലപ്പുഴ (വൈസ് പ്രസിഡന്റ്) തുടങ്ങിയവരെ തെരഞ്ഞെടുത്തു. കൂടുതൽ എക്സിക്യൂട്ടിവ് അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

