നെക്സാസ് യു.എ.ഇ ഓണാഘോഷം
text_fieldsനെക്സാസ് യു.എ.ഇ നടത്തിയ ഓണാഘോഷത്തിന്റെ
ഉദ്ഘാടന ചടങ്ങ്
ദുബൈ: നാട്ടിക പ്രവാസി അസോസിയേഷൻ (നെക്സാസ്-യു.എ.ഇ)ന്റെ ഓണാഘോഷം ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്നു. രാവിലെ പായസ മത്സരത്തോടുകൂടി ആരംഭിച്ച ആഘോഷ പരിപാടികൾ രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു.
നെക്സാസ് മുഖ്യ രക്ഷാധികാരി ഡോ. എം.എ. യൂസുഫലിയുടെ ഓണാശംസകൾ പ്രസിഡന്റ് അംഗങ്ങൾക്ക് കൈമാറി. നെക്സാസ് പ്രസിഡന്റ് സജാദ് നാട്ടിക അധ്യക്ഷത വഹിച്ചു. സിനിമ നടനും മിമിക്രി ആർട്ടിസ്റ്റുമായ പാഷാണം ഷാജി മുഖ്യാതിഥിയായിരുന്നു.
ഓണ സദ്യ, ഹാർട്ട് വിന്നേഴ്സ്, ചിലങ്ക ഡാൻസ് സ്കൂൾ നടത്തിയ കലാപരിപാടികൾ, നാട്ടിക പ്രവാസി അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾ, പഞ്ചാരിമേളം, പാണ്ടിമേളം, ഘോഷയാത്ര എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. നെക്സാസ് സെക്ര. പി.പി. രാജു സ്വാഗതവും ഇന്ത്യൻ അസോസിയേഷൻ ജന. സെക്ര. എസ്. രാജീവ്, ചെയർമാൻ എം.എ. ഹാരിഫ്, ജോ.സെക്ര. ഗോപി സുധാകർ എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് അബൂ ഷമീർ നന്ദി അറിയിച്ചു.

