വടകര എൻ.ആർ.ഐ ഫോറം ഇഫ്താർ സംഗമം
text_fieldsവടകര എൻ.ആർ.ഐ ഫോറം ഷാർജ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം
ഷാർജ: വടകര എൻ.ആർ.ഐ ഫോറം ഷാർജ കമ്മിറ്റി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫോറം പ്രസിഡന്റ് അബ്ദുല്ല മല്ലച്ചേരിയുടെ അധ്യക്ഷതയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. കെ.സി. അലി വടയം റമദാൻ സന്ദേശം നൽകി. അസോസിയേഷൻ ജോയന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗം അബ്ദുമനാഫ് മാട്ടൂൽ,
ഡോ. അനീസി, ഡോ. മുഫീദ മുഹമ്മദ്, ശ്രീലത ലക്ഷ്മണൻ, അബ്ദുൽ റഹ്മാൻ മാസ്റ്റർ, സുനിൽ പെരുമ, ദുബൈ വടകര എൻ.ആർ.ഐ ഫോറം പ്രസിഡന്റ് ഇഖ്ബാൽ ചെക്യാട്, സെക്രട്ടറി റമൽ നാരായണൻ, മുഹമ്മദ് ഏറാമല, എൻ.ആർ.ഐ അബൂദബി ഭാരവാഹികളായ ബഷീർ കപ്ളിക്കണ്ടി, പുനത്തിൽ ശ്രീജിത്ത്, യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു. അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം നസീർ കുനിയിലിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി സുജിത്ത് ചന്ദ്രൻ സ്വാഗതവും ഷബീർ നാദാപുരം നന്ദിയും പറഞ്ഞു.
നാസർ വരിക്കോളി, മുരളീധരൻ ഇടവന, മുഹമ്മദ് പാളയാട്ട്, ലക്ഷ്മണൻ മൂലയിൽ, അജിൻ ചാത്തോത്ത്, സുരേന്ദ്രൻ, സി.കെ കുഞ്ഞബ്ദുല്ല, അഭിജിത്ത് സത്യൻ, ടി. നസീർ, ഫക്രുദീൻ എന്നിവരും ഫോറം വനിതാവിഭാഗം പ്രവർത്തകരും നേതൃത്വം നൽകി.

