നൊസ്റ്റാള്‍ജിയ ഡ്രോയിങ്, പെയിന്റിങ് മത്സരം 28ന്
text_fieldsനൊസ്റ്റാള്‍ജിയ അബൂദബി സ്കൂൾ വിദ്യാർഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഡ്രോയിങ്, പെയിന്റിങ് മത്സര ബ്രോഷർ ലുലു ഗ്ലോബൽ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പ്രകാശനം ചെയ്യുന്നു
അബൂദബി: നൊസ്റ്റാള്‍ജിയ അബൂദബി സ്കൂൾ റിഫ്ലക്ഷന്‍സ് 2023 സീസണ് 5 എന്ന പേരില്‍ സംഘടിപ്പിക്കുന്നു. 28ന് വൈകീട്ട് മൂന്നുമുതൽ മുസഫ കാപിറ്റൽ മാളിൽ 18 വയസ്സുവരെയുള്ള വിദ്യാർഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ച് നിറം കൊടുക്കല്‍, ചിത്രരചന - പെയിന്റിങ്, കൈയെഴുത്ത്, കാലിഗ്രഫി എന്നീ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും. പങ്കെടുക്കുന്നവർക്ക് www.nostalgiauae.com വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകള്‍ [email protected] എന്ന മെയിലിലോ കാപിറ്റൽ മാൾ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലോ 26 വരെ സമര്‍പ്പിക്കാം. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകും.
കൂടുതൽ വിജയികളുള്ള സ്കൂളിനും ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനും പ്രത്യേക പുരസ്കാരങ്ങൾ ഉണ്ടാവും. പങ്കെടുക്കുന്ന എല്ലാ മത്സരാർഥികൾക്കും മെഡലും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. മത്സരത്തിന്റെ ബ്രോഷര്‍ ലുലു ഗ്ലോബൽ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പ്രകാശനം ചെയ്തു. നൊസ്റ്റാള്‍ജിയ പ്രസിഡന്റ് നാസര്‍ ആലംകോട്, രക്ഷാധികാരികളായ അഹദ് വെട്ടൂര്‍, നൗഷാദ് ബഷീർ, ട്രഷറർ അൻസാദ്, ചീഫ് കോഓഡിനേറ്റർ മനോജ് ബാലകൃഷ്ണന്, അബൂദബി മലയാളി സമാജം വൈസ് പ്രസിഡന്റ് രേഖിന് സോമന്, സമാജം മുൻ ട്രഷറർ അനീഷ്മോൻ എന്നിവർ പങ്കെടുത്തു. ഫോൺ: 050 469 5607, 050 6997246.

