നൊസ്റ്റാള്‍ജിയ റിഫ്ലക്ഷന്‍സ് മത്സരം സംഘടിപ്പിച്ചു
text_fieldsഅബൂദബി: നൊസ്റ്റാള്‍ജിയ അബൂദബി യു.എഇയിലെ സ്കൂള്‍ വിദ്യാഥികള്‍ക്കായി ചിത്രരചന^നിറംകൊടുക്കൽ മത്സരം ‘റിഫ്ലക്ഷന്‍സ് സീസണ്^3’ സംഘടിപ്പിച്ചു. അബൂദബി മലയാളി സമാജത്തില്‍ 18 വയസ്സ് വരെയുള്ള കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. ചിത്രരചന, നിറംകൊടുക്കൽ എന്നിവക്ക് പുറമെ കൈയെഴുത്ത്, കലിഗ്രഫി മത്സരങ്ങളും നടന്നു.
അബൂദബി മലയാളി സമാജം പ്രസിഡൻറ് ടി.എ. നാസര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ്, വൈസ് പ്രസിഡൻറ് അഹദ് വെട്ടൂര്‍, നൊസ്റ്റാള്‍ജിയ പ്രസിഡൻറ് നഹാസ്, ജനറല്‍ സെക്രട്ടറി മനോജ് ബാലകൃഷ്ണന്, നാസര്‍, നൗഷാദ്, സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹംദാന്‍ അവാര്‍ഡ് കരസ്ഥമാക്കിയ ആല്ബിന് പാട്രിക്കിനെയും പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന നൊസ്റ്റാള്‍ജിയ പ്രസിഡൻറ് നഹാസിനെയും ആദരിച്ചു. വിവിധ രാജ്യക്കാരായ 800ലധികം വിദ്യാർഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികളെ ഉടന്‍ പ്രഖ്യാപിക്കും.
