എൻ.പി. ഹാഫിസ് മുഹമ്മദിനെ ആദരിച്ചു
text_fieldsഅധ്യാപനത്തിെൻറ 40 വർഷങ്ങൾ പൂർത്തീകരിച്ച ഡോ. ഹാഫിസ് മുഹമ്മദിന് ഫോസ ദുബൈയുടെ ഉപഹാരം റിയാസ് ചേലേരി കൈമാറുന്നു. എം.സി.എ. നാസർ മലയിൽ മുഹമ്മദ് അലി, റാഷിദ് കിഴക്കയിൽ, യാസർ ഹമീദ്, സി.എച്ച്. അബൂബക്കർ എന്നിവർ സമീപം
ദുബൈ: അധ്യാപനത്തിെൻറ 40 വർഷങ്ങൾ പൂർത്തിയാക്കിയ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദിനെ ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡൻറ്സ് അസോസിയേഷൻ (ഫോസ) ദുബൈ ആദരിച്ചു. ഖിസൈസിൽ നടന്ന ചടങ്ങിൽ റിയാസ് ചേലേരി ഫോസയുടെ ഉപഹാരം ഹാഫിസ് മുഹമ്മദിന് കൈമാറി. വിവിധ കാലങ്ങളിൽ അദ്ദേഹത്തിെൻറ വിദ്യാർഥികളായിരുന്ന യു.എ.ഇയിലെ വിവിധ മേഖലകളിൽനിന്നുള്ളവർ പങ്കെടുത്തു. എം.സി.എ. നാസർ, നാസർ ബേപ്പൂർ, ഡോ. അനീസ് അലി, യാസർ ഹമീദ് തുടങ്ങിയവർ കാമ്പസ് കാലത്തെ ഓർമകൾ പങ്കുവെച്ചു. റാഷിദ് കിഴക്കയിൽ സ്വാഗതവും ഉനൈസ് നന്ദിയും പറഞ്ഞു. മലയിൽ മുഹമ്മദ് അലി, സി.എച്ച്. അബൂബക്കർ, ഇജാസ് അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

