എൻ.എസ്.എസ് അൽഐൻ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsഎൻ.എസ്.എസ് അൽഐൻ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങ്
അൽഐൻ: എൻ.എസ്.എസ് അൽഐൻ സംഘടിപ്പിച്ച ഓണാഘോഷം ‘പൂവിളി 2023’ അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഹാളിൽ നടന്നു.
എൻ.എസ്.എസ് അൽഐൻ പ്രസിഡന്റ് അനിൽ വി. നായർ അധ്യക്ഷത വഹിച്ചു. ടി.വി.എൻ കുട്ടി (ജിമ്മി), ശ്യാം മേനോൻ, ശശികുമാർ, വിനോദ് കുമാർ, ദിവാകര മേനോൻ, ജയചന്ദ്രൻ നായർ, ഉണ്ണികൃഷ്ണൻ നായർ, മണികണ്ഠൻ, സാദിഖ് ഇബ്രാഹിം, അഷറഫ് പള്ളിക്കണ്ടം, സുരേഷ്, മുബാറക് മുസ്തഫ, ഇ.കെ സലാം, ഡോ. ശശി സ്റ്റീഫൻ, ഫക്രുദ്ദീൻ, ആനന്ദ് പവിത്രൻ, ഷാജി ജമാലുദ്ദീൻ, റസ്സൽ മുഹമ്മദ് സാലി, മധു, ഡോ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് അൽഐൻ സ്കോളാസ്റ്റിക് അവാർഡ് വിതരണവും എൻ.എസ്.എസ് അൽഐൻ കലാവിഭാഗവും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഓണസദ്യ, സംഗീതസദസ്സ് എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.

