Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊടുങ്ങല്ലൂർ സ്വദേശി അബൂദബിയിൽ മരിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ സ്വദേശി അബൂദബിയിൽ മരിച്ചു
cancel

ദുബൈ: കൈരളി കലാകേന്ദ്രം ഭാരവാഹിയായിരുന്ന കൊടുങ്ങല്ലൂർ കോണത്തുകുന്ന്‌ സ്വദേശി പിച്ചത്തറ മക്കാർ അലി (80 വയസ്സ് ) ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അബൂദബിയിലെ ക്ലെവ്​ലാൻഡ് ആശുപത്രിയിൽ നിര്യാതനായി. നാൽപ്പത് വർഷം ദുബൈയിലെ കമ്പനിയിൽ മാനേജരായി പ്രവർത്തിച്ചിരുന്നു.

അബൂദബിയിൽ മക​​െൻറ വസതിയിൽ ഒഴിവുകാലം ചിലവഴിക്കുവാൻ എത്തിയതായിരുന്നു. അബൂദബി പൈപ്പ് ഫാക്ടറിയിൽ ഉദ്യോഗസ്ഥനായ അജീബ് അലി മകനാണ്. ലഷീന (ഖത്തർ ) സിയാ (ബഹ്‌റൈൻ ) എന്നിവർ മക്കളാണ് . അറക്കൽ ലൈലയാണ് ഭാര്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - obit-uae-gulf news
Next Story