Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.സി.വൈ.എം യു.എ.ഇ മേഖല സമ്മേളനം ഡിസംബർ രണ്ടിന്

text_fields
bookmark_border
ഒ.സി.വൈ.എം യു.എ.ഇ മേഖല സമ്മേളനം ഡിസംബർ രണ്ടിന്
cancel
Listen to this Article

ഫുജൈറ: ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം (ഒ.സി.വൈ.എം) 35ാമത് യു.എ.ഇ മേഖല വാർഷിക സമ്മേളനം ഫുജൈറ സെന്‍റ് ഗ്രിഗോറിയസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ചിന്‍റെ ആഭിമുഖ്യത്തിൽ ഡിസംബർ രണ്ടിന് ഫുജൈറ മീഡിയ പാർക്കില്‍ നടത്തും. വിശിഷ്ടാതിഥികളായി സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത, ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ വിനു വി. ജോൺ, ഒ.സി.വൈ.എം കേന്ദ്ര വൈസ് പ്രസിഡന്‍റ് റവ.ഫാ.ജെയിൻ സി. മാത്യു എന്നിവർ പങ്കെടുക്കും.

ഓർത്തഡോക്സ് സഭയുടെ യു.എ.ഇയിലുള്ള വിവിധ ഇടവകകളിൽ നിന്ന് യുവജനപ്രസ്ഥാനം പ്രതിനിധികൾ എത്തിച്ചേരും. സമ്മേളനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിച്ചുവരുന്നതായി സോണൽ പ്രസിഡന്‍റ് റവ. ഫാ. സന്തോഷ് സാമുവൽ കെ, സെക്രട്ടറി ലിജാ ജോൺ, ജോ.സെക്രട്ടറിമാരായ ജെറിൻ ബാബു കോശി, ഗീവർഗീസ് എബ്രഹാം, യൂനിറ്റ് ഭാരവാഹികൾ, ജനറൽ കൺവീനർ എന്നിവർ അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - OCYM UAE Regional Conference on December 2nd
Next Story