ഓണാഘോഷം കെങ്കേമമാക്കി റാക് ഇന്ത്യന്‍ സ്കൂള്‍
text_fieldsറാക് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ഓണാഘോഷ ചടങ്ങില്‍നിന്ന്
റാസല്‍ഖൈമ: റാക് ഇന്ത്യന്‍ സ്കൂള്‍ ഒരുക്കിയ ‘ദേ ഓണം ഇസ്രാക്ക് 2023’ വര്‍ണാഭമായി. ഓണപ്പാട്ടുകളും ഓണ സന്ദേശവും മാവേലിയും അത്തപ്പൂക്കളങ്ങളുമായി സ്കൂള്‍ ഒരുക്കിയ പ്രത്യേക അസംബ്ലിക്ക് സ്കൂള്‍ കൗണ്‍സില്‍ അംഗങ്ങള്‍ അവതാരകരായി. സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്ലക്കുട്ടിയുടെ നേതൃത്വത്തില്‍ മലയാള വിഭാഗമാണ് ഓണാഘോഷം ഒരുക്കിയത്.
നഴ്സറി തലം മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും ആഘോഷ പരിപാടികളില്‍ പങ്കാളിയായി. ആഘോഷത്തിന്റെ തുടര്‍ച്ചയായി സ്കൂള്‍ ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമായി ഞായറാഴ്ച ഓണസദ്യ ഒരുക്കുമെന്ന് റാക് ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് എസ്.എ. സലീം അറിയിച്ചു.

