ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsഅൽഐൻ ചെക്ക് റിഹാബിലിറ്റേഷൻ ഹോസ്പിറ്റലിൽ നടന്ന ഓണാഘോഷം
അബൂദബി: അൽഐൻ ചെക്ക് റിഹാബിലിറ്റേഷൻ ഹോസ്പിറ്റലിൽ മലയാളി ജീവനക്കാർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർ കേരളത്തിന്റെ പരമ്പരാഗത വസ്ത്രം ധരിച്ചാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്.
പൂക്കളമൊരുക്കിയും സദ്യ വിളമ്പിയും മലയാളികൾക്കൊപ്പം എല്ലാവരും കേരളത്തിന്റെ ദേശീയ ഉത്സവത്തിന്റെ ഭാഗമായി. ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളും അവതരിപ്പിച്ചിരുന്നു. അൽഐൻ ചെക്ക് റിഹാബിലിറ്റേഷൻ ഹോസ്പിറ്റലിൽ സി.ഇ.ഒ ഡോ. മുഹമ്മദ് അൽ സിയാരി, സി.എം.ഒ ഡോ. നെല്ലി ഷൂരി ബോമ, ഡെപ്യൂട്ടി സി.എഫ്.ഒ സബീന ചക്കിയേലത്ത് എന്നിവർ ആശംസകൾ നേർന്നു.

