കണ്ണൂര്‍ സാംസ്കാരിക വേദി ചിത്രരചന, ചെസ് മത്സരം
text_fieldsകണ്ണൂര്‍ സാംസ്കാരിക വേദി നടത്തിയ ചെസ് മത്സരത്തില്‍ വിജയിയായ ഫിലിപ്പ് സന്ജോയ്ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ആക്ടിങ് പ്രസിഡന്റ് അനീസ് റഹ്മാന് സമ്മാനം
വിതരണം ചെയ്യുന്നു
ഷാര്‍ജ: കണ്ണൂര്‍ സാംസ്കാരിക വേദി (കസവ്) കുട്ടികള്‍ക്കായി ചിത്രരചന, കളറിങ്, ചെസ് മത്സരം നടത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ അസോസിയേഷന് ആക്ടിങ് പ്രസിഡന്റ് അനീസ് റഹ്മാന് ഉദ്ഘാടനം ചെയ്തു. കസവ് ട്രഷറര്‍ ദിവ്യാ നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു. നഹീദ് ആറാം പീടിക സ്വാഗതവും ധന്യ പ്രമോദ് നന്ദിയും പറഞ്ഞു. മഹിന ഫാസില്‍, തഷ്റീഫ മനാഫ്, രസ്ന ഫൈസല്‍, അനിമ പ്രസാദ്, റിന്‍ഷ ദിജേഷ്, രമ്യ നമ്പ്യാര്‍ എന്നിവര്‍ നേതൃത്വം നല്കി.
ചിത്ര രചന മത്സരത്തില്‍ ഹിദ ഫാത്തിമ, ഫാത്തിമ സിയ, അബയ് എന്നിവരും കളറിങ് മത്സരത്തില്‍ അഹ്ഷിഫ, കെ.എം. കാശിനാഥ്, കെ.എം. ഗൗരി എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായി. ചെസ് മത്സരത്തില്‍ ഫിലിപ്പ് സന്ജോയ് ഒന്നാം സ്ഥാനവും സിദ്ദാർഥ് സന്ജോയ് രണ്ടാം സ്ഥാനവും നേടി.

