പാക് പവലിയനിൽ സന്ദർശകർ ഒരു ലക്ഷം പിന്നിട്ടു
text_fieldsപാക് പവലിയനിൽ സന്ദർശകരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടതിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന സംഘാടകർ
ദുബൈ: എക്സ്പോ 2020 ദുബൈയിലെ പാകിസ്താൻ പവലിയനിൽ സന്ദർശകരുടെ എണ്ണം ഒരു ലക്ഷം കടന്നു. മേള തുടങ്ങി 18 ദിവസത്തിനകമാണ് ഇത്രയും സന്ദർശകരെ ആകർഷിക്കാൻ പവലിയനായത്. ഇതോടെ നഗരിയിലെ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ പവലിയനുകളിലൊന്നായി ഇത് മാറി. നിറങ്ങളിൽ മുങ്ങിയ ബാഹ്യഭാഗമാണ് സന്ദർശകരെ പവലിയനിലേക്ക് ആകർഷിക്കുന്നത്. മേളയുടെ ആദ്യ ദിനത്തിൽ 8000 പേരാണ് പവലിയനിലെത്തിയത്. ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞദിവസം പവലിയൻ സന്ദർശിച്ചിരുന്നു.

