അജ്മാനില്‍ പുതിയ രണ്ടു മേഖലയില്‍കൂടി പേ പാര്‍ക്കിങ്
text_fieldsഅജ്മാന്: എമിറേറ്റില്‍ പുതിയ രണ്ടു മേഖലയില്‍ കൂടി പേ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തി. അജ്മാന് നുഐമിയ ഏരിയയിലും ശൈഖ് അമ്മാർ സ്ട്രീറ്റിലുമുള്ള മേഖലകളിലാണ് പുതുതായി പേ പാര്‍ക്കിങ് ഏര്‍പ്പെടുത്തുന്നത്. പുതിയ സംവിധാനം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. അജ്മാന് നഗരസഭ ആസൂത്രണ വിഭാഗമാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.
രാവിലെ എട്ടുമുതൽ ഉച്ച ഒന്നുവരെയും വൈകീട്ട് അഞ്ചുമുതൽ രാത്രി 10വരെയുമാണ് പുതിയ പേ പാര്‍ക്കിങ് സമയക്രമം. അജ്മാന് ശൈഖ് അമ്മാര്‍ റോഡില്‍ നെസ്റ്റോ മുതല്‍ കോടതി വരെയുള്ള റോഡിെൻറ ഇരുവശങ്ങളിലും നുഐമിയയുടെ ഏതാനും മേഖലകളിലുമാണ് പുതിയ പേ പാര്‍ക്കിങ് ഒരുക്കിയത്. മറ്റു പ്രദേശങ്ങളിലെ പോലെ മവാക്കിഫ് വഴിയും എസ്.എം.എസ് വഴിയും പണം അടക്കാന്‍ ഇവിടങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.

