തൂലിക ഫോറം ലേഖന മത്സരം
text_fieldsദുബൈ കെ.എം.സി.സി തൂലിക ഫോറം യോഗത്തിൽ
ഭാരവാഹികൾ
ദുബൈ: സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ദുബൈ കെ.എം.സി.സി തൂലിക ഫോറം ലേഖന മത്സരം നടത്തുന്നു. യു.എ.ഇ വിസയിലുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. ‘ഭരണഘടന: നീതി സമത്വം ജനാധിപത്യം’ എന്നതാണ് വിഷയം.
നാല് പേജിൽ കവിയാതെ ടൈപ്പ് ചെയ്ത ലേഖനം പി.ഡി.എഫ് ഫോർമാറ്റിൽ ജൂലൈ 31നകം [email protected] എന്ന ഇ-മെയിലിൽ ലഭിക്കണം. വിജയികളെ ആഗസ്റ്റ് 16ന് ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി അനുമോദിക്കും.
യോഗത്തിൽ ചെയർമാൻ ഇസ്മായിൽ ഏറാമല അധ്യക്ഷതവഹിച്ചു. അഷ്റഫ് കൊടുങ്ങല്ലൂർ, ടി.എം.എ സിദ്ദീഖ്, മൂസ കൊയമ്പ്രം, മുജീബ് കോട്ടക്കൽ, ബഷീർ കാട്ടൂർ, തൻവീർ എടക്കാട്, നബീൽ നാരങ്ങോളി എന്നിവർ സംസാരിച്ചു. ജന.കൺവീനർ റാഫി പള്ളിപ്പുറം സ്വാഗതവും കൺവീനർ വി.കെ.കെ റിയാസ് നന്ദിയും പറഞ്ഞു.

