പെരുമ്പാവൂർ ഓണം പൊന്നോണം ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsഅജ്മാൻ: കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന യു.എ.ഇയിലെ പെരുമ്പാവൂരും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പെരുമ്പാവൂർ പ്രവാസി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ഈ മാസം 22ന് രാവിലെ ഒമ്പതു മുതൽ അജ്മാൻ റിയൽ സെന്ററിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പെരുമ്പാവൂരിന്റെ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി ഓണാഘോഷം ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി സിനിമ നടനും പ്രൊഡ്യൂസറുമായ ദിനേശ് പണിക്കർ പങ്കെടുക്കും.
പാട്ട്, ഡാൻസ്, ശിങ്കാരിമേളം, തിരുവാതിര, കഥകളി, മാവേലി എഴുന്നള്ളിപ്പ്, കലാകായിക മത്സരങ്ങൾ, ഓണസദ്യ തുടങ്ങിയ പരിപാടികളോടുകൂടി വൈകുന്നേരം സമാപിക്കും. ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് നസീർ പെരുമ്പാവൂർ, സി.പി സന്തോഷ്, സഹൽ കോമു, സജോ ജോസഫ് നജുമുദ്ദീൻ പെരുമ്പാവൂർ, സോഫിയ മുഹമ്മദ്, അഫ്സൽ, ബിനീഷ്, ദേവസ്സി, സിജോ, ഫൈജാസ് മുഹമ്മദലി, ദീദി ലിന്റോ, അനിൽ, അപർണ സന്തോഷ് തുടങ്ങിയവർ അറിയിച്ചു.

